നേട്ടം കൈവരിക്കാനാവാതെ ഓഹരി വിപണി; 134 പോയന്റ് താഴ്ന്ന് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിക്ക് നഷ്ടത്തോടെ തുടക്കം. കൊറോണ ഭീതിയും അതേതുടര്‍ന്നുള്ള വില്പന സമ്മര്‍ദവും ആഗോള വിപണിയില്‍ പ്രതിഫലിച്ചു. ഓഹരി 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 11,639ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 197 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികളാണ് മാറ്റമില്ലാതെ തുടരുന്നത്. നഷ്ടത്തിലുള്ളത് സിപ്ല, എംആന്‍ഡ്എം, എച്ച്സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ, ഗ്രാസിം, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ്.

അതേസമയം, യെസ് ബാങ്ക്, ടൈറ്റാന്‍ കമ്പനി, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുള്ളത്.

Top