ഓഹരി വിപണി; നേട്ടത്തില്‍ തുടങ്ങി, പന്നീട് 350 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: 184 പോയന്റ് നേട്ടത്തില്‍ തുടങ്ങിയെങ്കിലും ഓഹരി വിപണി താമസിയാതെ 350 പോയന്റ് നഷ്ടത്തിലായി. ഓഹരി വിപണി 27960ലും നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍ 8216ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 853 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 368 ഓഹരികള്‍ നഷ്ടത്തിലുമാണ്. 34 ഓഹരികള്‍ മാറ്റമില്ലാതെയാണ് നില്‍ക്കുന്നത്. പ്രധാനമായും നഷ്ടത്തിലുള്ളത് എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ്

നേട്ടത്തിലുള്ളത് ഗെയില്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ്.

Top