മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 444 പോയന്റ് താഴ്ന്ന് 40725ലും നിഫ്റ്റി 135 പോയന്റ് നഷ്ടത്തില്‍ 11945ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപടിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ബിഎസ്ഇ മിഡ്ക്യാപ്, മോള്‍ക്യാപ് സൂചികകളെല്ലാം. ടെക്നോളജി, ലോഹം ഉള്‍പ്പടെയുള്ള ഓഹരികളെല്ലാം നഷ്ടത്തിലാണ്.
മൂന്നുശതമാനത്തിലേറെ താഴ്ന്ന് നില്‍ക്കുകയാണ് ബിഎസ്ഇ മെറ്റല്‍ സൂചിക.
ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
അതേസമയം നേട്ടത്തിലുള്ളത് ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ്.