നേട്ടം നിലനിര്‍ത്താനായില്ല; ഓഹരി വിപണി 70 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: നേട്ടം നിലനിര്‍ത്താനാവാതെ ഓഹരി സൂചികകള്‍ നഷ്ടത്തോടെ തുടക്കം. ഓഹരി വിപണി 70 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയില്‍ 12,178 നിലവാരത്തിലുമാണ്.

ടൈറ്റാന്‍, ഒഎന്‍ജിസി, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലുള്ളത്. എസ്ബിഐ ഓഹരി മൂന്നുശതമാനമായി ഉയര്‍ന്നു. ഐആര്‍സിടിസിയുടെ ഓഹരി വിലയില്‍ 13 ശതമാനത്തോളം വര്‍ധനവുണ്ടായി. ഓഹരിയൊന്നിന് 10 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്റസിന്‍ഡ് ബാങ്ക്, എച്ച്ഡ്എഫിസി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. പണപ്പെരുപ്പം ആറുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.59ശതമാനമായതും വിപണിയെ ബാധിച്ചു.

Top