കൊറോണ ഭീതിയില്‍ കൂപ്പുകുത്തി ഓഹരി വിപണി; താഴ്ന്നത് 1655 പോയന്റ്

മുംബൈ: കൊറോണ ഭീതിയില്‍ കൂപ്പുകുത്തി ഓഹരി വിപണി. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി 1655 പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 491 പോയന്റും.

ബിഎസ്ഇയില്‍ 1397 ഓഹരികള്‍ നഷ്ടത്തിലാണുള്ളത്. ബാക്കി 97 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്.

കൊറോണ ഭീതിയില്‍ ആഗോള വിപണികളെല്ലാം കനത്ത നഷ്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, വേദാന്ത, യെസ് ബാങ്ക്, ആക്സസ് ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഗ്രാസിം ഗെയില്‍ ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അഞ്ചുശതമാനം താഴ്ന്നു.

ജപ്പാന്റെ നിക്കി 3.3 ശതമാനവും ഒസ്ട്രേലിയയിലെ സൂചിക 3.7 ശതമാനവും നഷ്ടത്തിലാണ്. കൊറിയന്‍ സൂചിക നാലുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു.

Top