രണ്ടാമത്തെ ദിവസവും നേട്ടത്തില്‍; ഓഹരി വിപണി 350 പോയന്റ് ഉയര്‍ന്ന് ക്ലോസ് ചെയ്തു

മുംബൈ: രണ്ടാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി വിപണി 349.76 പോയന്റ് ഉയര്‍ന്ന് 41,565.90ലും നിഫ്റ്റി 93.30 പോയന്റ് നേട്ടത്തില്‍ 12,201.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 984 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1490 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ മാറ്റമില്ലാതെയാണ് തുടരുന്നത്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, നെസ്‌ലെ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, എസ്ബിഐ, ഇന്‍ഡസിന്റ് ബാങ്ക്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.

ഫാര്‍മ, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. കൂടാതെ ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top