ഓഹരി വിപണി 341 പോയന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്തി ഓഹരി വിപണിക്ക് തുടക്കം. ഓഹരി 341 പോയന്റ് ഉയര്‍ന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 12212ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഓഹരികളില്‍ ഒരുശതമാനം മുതല്‍ രണ്ടുശതമാനം വരെ ഉയര്‍ന്ന് നില്‍ക്കുന്നത് ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ്.

ഇന്റസിന്‍ഡ് ബാങ്ക്, ഗെയില്‍, ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. പ്രധാനമായും നഷ്ടത്തിലുള്ളത് യെസ് ബാങ്കിന്റെ ഓഹരിയാണ്.

കൊറോണ ഭീതിയിലാണെങ്കിലും മറ്റ് ഏഷ്യന്‍ സൂചികകള്‍ നേട്ടത്തിലാണ്. യുഎസ് വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top