ഓഹരി വിപണി 411 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി 411.09 പോയന്റ് നേട്ടത്തില്‍ 38555.11 പോയന്റിലും നിഫ്റ്റി 151.50 പോയന്റ് ഉയര്‍ന്ന് 11284.30ലും വ്യാപാരം ക്ലോസ് ചെയ്തു. കൊറോണ ഭീതിയില്‍ ഏഴുദിവസം തുടര്‍ച്ചയായുണ്ടായ നഷ്ടത്തിനുശേഷമാണ് ഇന്ന് വിപണി കുതിച്ചത്.

ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1138 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്.

വേദാന്ത, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, സീ എന്റര്‍ടെയന്‍മെന്റ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഉള്‍പ്പടെയുള്ള സൂചികള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top