മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടം കൈവരിച്ചു. ഓഹരി 445 പോയന്റ് ഉയര്‍ന്ന് 38589ലും നിഫ്റ്റി 148 പോയന്റ് നേട്ടത്തില്‍ 11281ലുമാണ് വ്യാപാരം നടക്കുന്നത്.
വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ്, സിപ്ല, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബിഎസ്ഇ മിഡ്ക്യാപ് 1.6 ശതമാനവും സ്മോള്‍ ക്യാപ് 1.5ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍ സൂചിക 2.4ശതമാനവും ബാങ്ക് സൂചിക രണ്ടുശതമാനവും ഉയര്‍ന്നു.