തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി കൂപ്പുകുത്തി. ഓഹരി 581.28 പോയന്റ് നഷ്ടത്തില്‍ 28288.23ലും നിഫ്റ്റി 205.35 പോയന്റ് താഴ്ന്ന് 8253.45ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 574 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1791 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികള്‍ മാറ്റമില്ലാതെയാണ് നിന്നത്.
പ്രധാനമായും നേട്ടമുണ്ടാക്കിയത് ഐടിസി, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ്.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായിരുന്നു. ഭാരതി ഇന്‍ഫ്രടെല്‍, കോള്‍ ഇന്ത്യ, സീ എന്റര്‍ടെയന്‍മെന്റ്, യെസ് ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്. ബിഎസ്ഇ മിഡ്ക്യാപ് 3.7 ശതമാനവും, സ്മോള്‍ ക്യാപ് സൂചികകള്‍ 4.5 ശതമാനവും താഴ്ന്നു.