സെന്‍സെക്സ് 1224 പോയന്റ് കുതിച്ച് ഉയര്‍ന്ന്‌ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 1224 പോയന്റ് കുതിച്ച് 28815ലും നിഫ്റ്റി 338 പോയന്റ് നേട്ടത്തില്‍ 8400ത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 766 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 93 ഓഹരികള്‍ നഷ്ടത്തിലുമാണ്. 35 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ഐടി സൂചിക 4.70ശതമാനവും മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 2.43ശതമാനവും 2.18 ശതമാനവും നേട്ടത്തിലാണ്.

ഏഷ്യന്‍ സൂചികകളായ നിക്കി, ഷാങ്ഹായ്, കോസ്പി,ഹാങ്സെങ്, തുടങ്ങിയവയെല്ലാം നേട്ടത്തിലാണ്.

Top