നേട്ടം കൈവരിച്ച് ഓഹരി വിപണി; 225 പോയന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം

sensex-up

മുംബൈ: ഇന്നലെ നഷ്ടത്തോടെ അവസാനിച്ചെങ്കിലും ഇന്ന് നേട്ടം കൈവരിച്ച് ഓഹരി വിപണി. ഓഹരി 225 പോയന്റ് നേട്ടത്തില്‍ 38635ലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 11321ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വിപണിയില്‍ കൊറോണ ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും വിപണി നേട്ടത്തോടെ തുടക്കം കുറിച്ചു. ബിഎസ്ഇയിലെ 573 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 169 ഓഹരികള്‍ നഷ്ടത്തിലുമാണ്. 31 ഓഹരികള്‍ളാണ് മാറ്റമില്ലാതെയാണ് തുടരുന്നത്.

വിവിധ വിഭാഗങ്ങളിലെ സൂചികകള്‍ നേട്ടത്തിലാണ്. ലോഹ സൂചിക രണ്ടും ഊര്‍ജം, പൊതുമേഖല ബാങ്ക്, വാഹനം, ഫാര്‍മ, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളവും ഉയര്‍ന്നു.

ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ഗെയില്‍, എസ്ബിഐ, സണ്‍ ഫാര്‍മ, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. സീ എന്റര്‍ടെയന്‍മെന്റ്, യെസ് ബാങ്ക്, വേദാന്ത, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സിപ്ല, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

Top