ഓഹരി വിപണി നേട്ടത്തില്‍; 1627.73 പോയന്റ് ഉയര്‍ന്ന് വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: കൊറോണ വൈറസ് പരുന്ന ഭീതിയിലാണിപ്പോള്‍ രാജ്യം മുഴുവന്‍. എന്നാല്‍ നാലുദിവസത്തെ കനത്ത തകര്‍ച്ചയ്ക്ക് ശേഷം ഓഹരി വിപണി നേട്ടത്തോടെയാണ് അവസാനിച്ചത്. ഓഹരി വിപണി 1627.73 പോയന്റ് നേട്ടത്തില്‍ 29915.96ലും നിഫ്റ്റി 482 പോയന്റ് ഉയര്‍ന്ന് 8745.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1430 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എന്നാല്‍ 991 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു അവസാനിച്ചത്. അതേസമയം 142 ഓഹരികള്‍ മാറ്റമില്ലാതെയുമാണ് അവസാനിച്ചത്.

ഐടി, എഫ്എംസിജി ഓഹരികള്‍, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ലോഹം, വാഹനം, ഫാര്‍മ, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. പ്രധാനമായും നേട്ടം ഉണ്ടാക്കിയത് ഭാരതി ഇന്‍ഫ്രടെല്‍, ഗെയില്‍, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ്

അതേസമയം യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്റസിന്‍ഡ് ബാങ്ക്, അദാനി പോര്‍ട്‌സ്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

സൂചികകള്‍ക്ക് കരുത്തു പകര്‍ന്നത് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങല്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ്.

Top