കാര്യമായ നേട്ടം കൈവരിക്കാതെ ഓഹരി വിപണിക്ക് തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനു ശേഷം ഇന്ന് ഓഹരി വിപണി നേരിയ തോതില്‍ നേട്ടം കൈവരിച്ചു. ഓഹരി 40 പോയന്റ് നേട്ടത്തില്‍ 40403ലും നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 11839ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 806 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 475 ഓഹരികള്‍ നഷ്ടത്തിലുമാണ്. നേട്ടത്തിലുള്ളത് ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എംആന്‍ഡ്എം, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ്.

നഷ്ടത്തിലുള്ളത് എല്‍ആന്‍ഡ്ടി, റിലയന്‍സ്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ്.

Top