മുംബൈ: യെസ് ബാങ്കിന്റെ ഓഹരി കൂപ്പുകുത്തി. റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെയാണ് ബാങ്കിന്റെ ഓഹരി താഴ്ന്നത്. 82 ശതമാനത്തോളമാണ് വിലയില്‍ ഇടിവുണ്ടായത്.
എക്കാലത്തെയും താഴ്ന്ന നിലവാരമായ 5.65 പൈസയിലേയ്ക്ക് ഓഹരി വില എത്തിയിരിക്കുന്നത്. രാവിലെ 33.15 നിലവാരത്തിലുണ്ടായിരുന്ന ഓഹരി താമസിയാതെ 82 ശതമാനം ഇടിയുകയായിരുന്നു. ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 286 രൂപയായിരുന്നു.
യെസ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ മൊറോട്ടോറിയം ഏര്‍പ്പെടുത്തിയതാണ് ഓഹരി വിലയിടിയാനിടയാക്കിയത്. മൂലധനം സമാഹരിക്കാന്‍ ഒരു വര്‍ഷത്തിലധികമായി ശ്രമം നടത്തുന്ന യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി തുടര്‍ച്ചയായി മോശമാകുന്ന സാഹചര്യത്തിലാണ് നടപടി.