ഇന്ന് മലയാളികളുടെ പ്രിയ നടി ആയിരുന്ന മോനിഷ നമ്മെ വിട്ടു പിരിഞ്ഞിട്ട് 28 വർഷം പൂർത്തിയാകുന്ന ഓർമ ദിവസം. രാവിലെ മുതൽ സോഷ്യൽ മീഡിയകളിലും ചാനലുകളിലും എഫ് എമ്മുകളിലുമെല്ലാം മോനിഷ നിറഞ്ഞു നിൽകുകയായിരുന്നു. 1992 രാവിലെ 6.15നാണ് ദേശീയ പാതയില്‍ എക്‌സ്‌റേ കവലയില്‍ കാറപകടത്തില്‍ മോനിഷ മരിയ്ക്കുന്നത്. തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും മാതാവ് ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡര്‍ കാറില്‍ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് കാറപകടം.
ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസ് കാറിനെ ഇടിക്കുകയായിരുന്നു. ഡോര്‍ തുറന്ന് പുറത്തേക്ക് മോനിഷയുടെ അമ്മ തെറിച്ചു വീണു. ആ സമയത്ത് ഓടി വന്ന നാട്ടുകാരാണ് രണ്ട് പേരേയും ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്കേറ്റ ക്ഷതം മൂലം സംഭവ സ്ഥലത്തു വച്ചുതന്നെ മോനിഷ മരിക്കുകയായിരുന്നു. വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ എത്തുകയും, നിരവധി അവാർഡുകളും ഒപ്പം ജന്മനസുകളിൽ സ്ഥാനം പിടിക്കുകയും ചെയ്ത മോനിഷ ഇന്നും മരിക്കാത്ത ഓർമയായി മലയാള സിനിമ പ്രേമികൾക്കുള്ളിൽ നിലനിൽക്കുന്നു.