വയനാട്: വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം നാലായി. ഞായറാഴ്ച കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ മദ്ധ്യവയസ്‌ക മരിച്ചിരുന്നു. വയനാട്ടില്‍ കുരങ്ങുപനിക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. കാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും കാടതിര്‍ത്തിയില്‍ താമസിക്കുന്നവരും കര്‍ശന ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഹീമോഫൈസാലിസ് വിഭാഗത്തില്‍പെട്ട ചെള്ളുപ്രാണിയാണ് കുരങ്ങുപനി രോഗവാഹകര്‍. പ്രധാനമായും കുരങ്ങന്റെ ശരീരത്തില്‍ ജീവിക്കുന്ന ഈ പ്രാണി കുരങ്ങന്‍ ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടര്‍ത്തും. രോഗം പടരാതിരിക്കാന്‍ കര്‍ശന നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം 2 പേര്‍ രോഗം ബാധിച്ചു മരിച്ചു. കാടതിര്‍ത്തിയിലുള്ളവര്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ മുന്നറിയിപ്പ്.