ഞാന്‍ ‘മനുഷ്യ കുരങ്ങന്‍ ‘ ശാസത്ര ലോകത്തെ അത്ഭുതപ്പെടുത്തി അപൂര്‍വ ജന്മം . .

monkey

നുഷ്യനാണോ, കുരങ്ങനാണോ…? ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒരു കുരങ്ങന്റെ ദൃശ്യമാണ് ഇത്തരം ഒരു സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. കുരങ്ങന്മാര്‍ മനുഷ്യ വംശത്തിന്റെ മുതുമുത്തച്ഛന്‍ വിഭാഗമാണെന്നാണ് പൊതുവെയുള്ള ധാരണ. കാര്യമെന്തായാലും ശരി മനുഷ്യമുഖത്തോട് സാദൃശ്യമുള്ള കുരങ്ങിനിപ്പോള്‍ ലോകത്തെ പ്രശസ്ത താരമാണ്.

ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലാണ് ആദ്യം ഇത് പ്രചരിച്ചിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് ഏറ്റെടുക്കുകയായിരുന്നു. ചൈനയിലെ ടിയേഞ്ചിന്‍ മൃഗശാലയിലെ കുരങ്ങന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. മനുഷ്യനാണോ കുരങ്ങനാണോ എന്ന് തിരിച്ചറിയാനാവാത്ത വിധത്തിലുള്ള രൂപമാണ് സൈബര്‍ ലോകത്തേയും അത്ഭുതപ്പെടുത്തുന്നത്.

വീഡിയോ പ്രചരിച്ചതോടെ തമാശയുണര്‍ത്തുന്ന സംശയങ്ങളും ചോദ്യങ്ങളുമായി കാഴ്ചക്കാരും വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്. ഇത് മൃഗശാല സൂക്ഷിപ്പുകാരനല്ലെന്ന് ഉറപ്പല്ലേ എന്നായിരുന്നു പലരുടേയും ചോദ്യം. സംഗതി കുരങ്ങനാണെങ്കിലും കണ്ടാല്‍ പറയില്ലെന്നുമാണ് ചിലരുടെ അത്ഭുതം.സൗത്ത് ആഫ്രിക്കയില്‍ കണ്ടു വരുന്ന ബ്ലാക്ക് കാപ്പ്ഡ് കാപുചിന്‍ വിഭാഗത്തില്‍പ്പെട്ട കുരങ്ങനാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

Top