മങ്കിപോക്‌സ് കേസുകള്‍ ആയിരം കടന്ന് ന്യൂയോര്‍ക്ക് സിറ്റി

ന്യൂയോര്‍ക്ക് സിറ്റിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകളിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. 1040 പേര്‍ക്ക് തിങ്കളാഴ്ച മങ്കിപോക്‌സ് പോസിറ്റീവായിട്ടുണ്ട്.

ഈയിടെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സിയായി മങ്കിപോക്‌സിനെ പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്‌സിനോടൊപ്പം കോവിഡും, പോളിയോയും വ്യാപിക്കുന്ന സാഹചര്യത്തിലാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പുതിയ പ്രഖ്യാപനം.

ന്യൂയോര്‍ക്കില്‍ മങ്കിപോക്‌സ് വ്യാപിക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സി നില നില്‍ക്കുമെന്നും ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ.അശ്വിന്‍ വാസന്‍ അറിയിച്ചു.

മങ്കിപോക്‌സിനെതിരെ ഉപയോഗിക്കുന്ന വാക്‌സിന്‍ കൂടുതല്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് അയക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റിനോട് സിറ്റി മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഗെ മെനാണ് കൂടുതല്‍ മങ്കിപോക്‌സ് വ്യാപിച്ചിരിക്കുന്നത്. ഈ വിഭാഗത്തെ കൂടുതല്‍ ശ്രദ്ധിക്കുന്നതിനും സിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Top