ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി മങ്കിപോക്‌സെന്ന് സംശയം. രോഗ ലക്ഷണങ്ങളോടെ ഒരാളെ ലോക് നനായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. രോഗിക്ക് കടുത്ത പനിയ്‌ക്കൊപ്പം ശരീരത്തില്‍ പാടുകളുമുണ്ട്. ഇയാളുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്കായി അയച്ചു.
രാജ്യത്ത് മങ്കിപോക്‌സ് ആശങ്ക ഉയരുന്നതിനിടെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഉള്‍പ്പെടെ കര്‍ശന പരിശോധന നടത്താന്‍ തീരുമാനമെടുത്തിരുന്നു. കടുത്ത പനി, നടുവേദന, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങളുള്ള യാത്രക്കാരെ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലെത്തിക്കും. രോഗികളെ നിരീക്ഷിക്കാന്‍ 20 അംഗ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
രോഗം സംശയിക്കുന്നവരുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കും. മങ്കിപോക്‌സ് സ്ഥിരീകരിച്ചാല്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തി ജില്ലാ ഭരണകൂടം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ എല്‍എന്‍ജെപി ആശുപത്രിയെ മങ്കിപോക്‌സ് നോഡല്‍ സെന്റര്‍ ആക്കി പ്രഖ്യാപിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.