തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്‌സിജന്‍ വിതരണക്കാരുടെ കുത്തക നിയന്ത്രിക്കുന്നത് മുന്‍ ആരോഗ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളാണെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് പിടി തോമസിന് നോട്ടീസയച്ച് പി.കെ ശ്രീമതി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പികെ ശ്രീമതി മാനനഷ്ടക്കേസ് നല്‍കിയത്.
ഓക്‌സിജന്‍ വില കൂട്ടാനായി ഈ കമ്പനി കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നു എന്നതടക്കമുള്ള ആരോണങ്ങള്‍ പിടി തോമസ് ഉന്നയിച്ചിരുന്നു. ആരോപണത്തിലേക്ക് മനപൂര്‍വ്വം വലിച്ചിഴക്കുന്ന പിടി തോമസിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പികെ ശ്രീമതി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കി. ഇതിന് തുടര്‍ച്ചയായാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സതേണ്‍ എയര്‍പ്രൊഡക്‌സുമായോ അയണക്‌സുമായോ ഒരു ബന്ധവും ഇല്ലെന്നും ശ്രീമതി വക്കീല്‍ നോട്ടീസില്‍ വിശദീകരിക്കുന്നുണ്ട്.