റോക്കറ്റ് വിക്ഷേപണത്തിന് ഡിആര്‍ഡിഒയുടെ വ്യാജ രേഖ; മോന്‍സനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി: ഡിആര്‍ഡിഒയുടെ പേരില്‍ വ്യാജ രേഖ ചമച്ച കേസില്‍ പ്രതി മോന്‍സന്‍ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം കൈവശമുണ്ടെന്ന് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയാണ് മോന്‍സണ്‍ മാവുങ്കല്‍ കൃത്രിമമായി ഉണ്ടാക്കിയത്. രേഖയുണ്ടാക്കാന്‍ മോന്‍സണെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.

അതേസമയം, ഈ രേഖ ഉപയോഗിച്ച് ആരുടെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് മോന്‍സണ്‍. കേസുമായി ബന്ധപ്പെട്ട് മോന്‍സണ്‍ന്റെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന.

Top