തൃശൂര്‍: വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. നെടുപുഴ ചീനിക്കല്‍ റോഡില്‍ പുത്തന്‍ കോളില്‍ കുളിക്കാനിറങ്ങിയ അസം സ്വദേശി എമില്‍ എയിന്‍ഡാണ്(23) മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് യുവാവിനെ കാണാതായത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും തിരച്ചിലില്‍ വൈകുന്നേരം 4.45 ഓടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.