മഴക്കെടുതിയില്‍ കെഎസ്ഇബിയുടെ നഷ്ടം 25 കോടി, വരുമാന നഷ്ടം വേറെ

തിരുവനന്തപുരം: മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. വൈദ്യുതി മുടങ്ങിയതു മൂലമുണ്ടായ വരുമാന നഷ്ടം കൂടാതെയാണിത്.

ഇതുവരെ 25,000 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു, 250 ട്രാന്‍സ്‌ഫോര്‍മറുകള്‍ കേടായി, 3,000 കിലോമീറ്റര്‍ വൈദ്യുതലൈനുകളും തകരാറിലായിട്ടുണ്ട്.

അതേസമയം, വൈദ്യുതി നില പുനസ്ഥാപിക്കുന്നതിന് ഫയര്‍ഫോഴ്‌സും, പൊലീസിനും, പിഡബ്ല്യുഡിയും പൂര്‍ണ പിന്തുണ നല്‍കിയെന്നും കെഎസ്ഇബി അറിയിച്ചു.

Top