ആലപ്പുഴ: ശക്തമായ മഴയില്‍ ആലപ്പുഴ കരുവാറ്റയില്‍ റെയില്‍ പാളത്തിലേക്ക് മരം വീണു. ഇതേതുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ട്രെയിനുകള്‍ വൈകിയോടുകയാണ്.
ഹരിപ്പാടിനും കരുവാറ്റയ്ക്കുമിടയില്‍ തീരദേശ റെയില്‍പാതയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. മംഗളൂരു – തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ് കടന്നു വരുന്നതിന് അല്‍പം മുമ്ബാണ് മരം വീണത്.
തുടര്‍ന്ന് ട്രെയിന്‍ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. ഗതാഗതം പുന:രാരംഭിച്ചെങ്കിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
അപകടത്തെ തുടര്‍ന്ന് ബംഗളൂരു കൊച്ചുവേളി എക്‌സ്‌പ്രസ് ഒന്നര മണിക്കൂറം ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് ഒരു മണിക്കൂറും വൈകിയോടുകയാണ്.