Monsoon; Konkan Railway, train timings revised

തിരുവനന്തപുരം: മണ്‍സൂണ്‍കാലം പ്രമാണിച്ച് വെള്ളിയാഴ്ച്ച മുതല്‍ കൊങ്കണ്‍ പാതയിലൂടെ കടന്നുപോകുന്ന ട്രെയിനുകള്‍ക്ക് വെള്ളിയാഴ്ച്ചമുതല്‍ പുതിയ സമയക്രമം. ഒക്ടോബര്‍ 31 വരെ മാറിയ സമയക്രമം തുടരും. മഴക്കാലത്ത് പാതയില്‍ കല്ലും മണ്ണും ഇടിഞ്ഞ് അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. അതിനാല്‍ ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടിക്കുക. ഇതിനായാണ് യാത്രാസമയം ദീര്‍ഘിപ്പിച്ചുള്ള പുതിയ സമയക്രമം. കൊങ്കണ്‍ പാതയിലെ വേഗനിയന്ത്രണം അവസാനിക്കുന്നതോടെ നവംമ്പര്‍ ഒന്നു മുതല്‍ ട്രെയിനുകളുടെ സമയക്രമം പഴയരീതിയില്‍ പുനഃസ്ഥാപിക്കും.

പുതിയ സമയക്രമം

എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 12617), എറണാകുളം-മുംബൈ ലോക്മാന്യതിലക് തുരന്തോ എക്‌സ്പ്രസ് (12224), എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ് (12283) എന്നിവ രണ്ടു മണിക്കൂര്‍ നേരത്തെ പുറപ്പെടും.

കൊങ്കണ്‍ പാത വഴി കേരളത്തിലേക്കു വരുന്ന നിസാമുദ്ദീന്‍എറണാകുളം മംഗള(12618), ലോക്മാന്യതിലക് തിരുവന്തപുരം നേത്രാവതി(16345), നിസാമുദ്ദീന്‍തിരുവന്തപുരം രാജധാനി(12432), ബിക്കാനീര്‍ തിരുവന്തപുരം (16311), ഭാവ്‌നഗര്‍കൊച്ചുവേളി(19260), വെരാവല്‍തിരുവന്തപുരം (16333), ഗാന്ധിധാംനാഗര്‍കോവില്‍ (16335), നിസാമുദ്ദീന്‍തിരുവന്തപുരം(22634), ബിക്കാനീര്‍കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് (22475), അജ്മീര്‍എറണാകുളം മരുസാഗര്‍ (12978), ലോക്മാന്യതിലക്-കൊച്ചുവേളി (22113), പുണെ-എറണാകുളം (22150), ദാദര്‍തിരുനല്‍വേലി (22629), ഹാപ്പ-തിരുനല്‍വേലി (19578), ചണ്ഡീഗഡ്-കൊച്ചുവേളി സമ്പര്‍ക്കക്രാന്തി (12218) എന്നീ ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വൈകിയാണ് എത്തുക.

മുംബൈ ലോകമാന്യതിലകില്‍ നിന്നു മംഗലാപുരം ജംഗ്ഷനിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12133) ഉച്ചയ്ക്ക് 12.40നു പകരം ഉച്ചകഴിഞ്ഞ് 3.15നാണ് എത്തുക. തിരികെ മുംബൈയ്‌ലേക്കുള്ള 12134 നമ്പര്‍ എക്‌സ്പ്രസ് മംഗലാപുരം ജംഗ്ഷനില്‍ നിന്നു വൈകിട്ട് 4.45നു പുറപ്പെടും.നിലവില്‍ ഉച്ചയ്ക്ക് 1.55നാണു പുറപ്പെടുന്നത്.

മംഗലാപുരം സെന്‍ട്രലില്‍ ലോക് മാന്യതിലകിലേക്കുള്ള മത്സ്യഗന്ധ എക്‌സ്പ്രസ് (12620) ഉച്ചയ്ക്ക് 12.50നു പുറപ്പെടും. നിലവില്‍ ഉച്ചകഴിഞ്ഞ് 2.35 ആണു സമയം.

Top