പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച മണ്‍സൂണ്‍ മാംഗോസ് എന്ന ഫഹദ് ഫാസില്‍ ചിത്രം അടുത്ത മാസം പതിനഞ്ചിന് തിയേറ്ററുകളിലെത്തും. എബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഡി.പി. പള്ളിക്കല്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തിയേറ്ററിലെത്തിക്കുക.
ഇക്കൊല്ലം മൂന്നു ഫഹദ് ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കൊന്നും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ മണ്‍സൂണ്‍ മാംഗോസ് ഫഹദിന് നിര്‍ണായകമാണ്.
ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരമാണ് റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ഫഹദ് ചിത്രം. അതോടൊപ്പം അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ഫഹദ്.