കേരളത്തിൽ കാലവർഷം വീണ്ടും ശക്തം ; മഴ തുടരാന്‍ സാധ്യത

കൊച്ചി : കേരളത്തിലും ഗോവ വരെയുള്ള പശ്ചിമതീരത്തും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ തുടരാന്‍ സാധ്യത. 22ാംതീയതിയോടെ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കു ഭാഗത്തായി ന്യൂനമര്‍ദത്തിനു സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും (ഐഎംഡി) സ്വകാര്യ കാലാവസ്ഥാ ചാനലുകളും അറിയിച്ചു.

ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളിലും ലക്ഷദ്വീപിലും കേരളത്തിലും തെക്കന്‍ കര്‍ണാടകത്തിലും ഗോവയിലും മഴക്കാലത്തിന്റെ പ്രതീതി തുടരുകയാണ്. സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നുമുണ്ട്. കേരളത്തില്‍ ഞായറാഴ്ച മഴ കാര്യമായി പെയ്തില്ല. എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ഇടവിട്ട് മഴ ലഭിക്കുന്നു. ഇത് അടുത്ത ഏതാനും ദിവസത്തേക്കു കേരളത്തില്‍ മഴ തുടരുമെന്നതിന്റെ സൂചനയാണ്.

Top