ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബീഹാറിലെ പാറ്റ്നയില്‍ നിന്നും ഡല്‍ഹിയിലേ്ക്ക് പോയ സ്പൈസ് ജെറ്റ് വിമാനത്തില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.
ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് വന്ന കുഞ്ഞാണ് മരിച്ചതെന്ന് ഡല്‍ഹി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു.കുഞ്ഞ് ഹൃദ്രോഗിയായിരുന്നുവെന്നാണ് വിവരം. മികച്ച ചികിത്സയ്ക്കായി ഡല്‍ഹിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.