മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയെ വീഴ്ത്തി മോണ്‍ട്രിയല്‍ വിജയം നേടി

ഫ്‌ലോറിഡ: മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയെ വീഴ്ത്തി മോണ്‍ട്രിയല്‍ വിജയം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മോണ്‍ട്രിയലിന്റെ വിജയം. ലയണല്‍ മെസ്സി ഇല്ലാതെ ഇറങ്ങിയ മയാമിക്ക് കളത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പക്ഷേ മത്സരത്തിന്റെ തുടക്കത്തില്‍ നഷ്ടപ്പെടുത്തിയ സുവര്‍ണാവസരത്തെ ഓര്‍ത്ത് മോണ്‍ട്രിയല്‍ താരം മാറ്റിയാസ് കൊക്കാറോ ഇപ്പോള്‍ വിലപിക്കുന്നുണ്ടാവും.

മത്സരത്തിന്റെ 75-ാം മിനിറ്റില്‍ കൊക്കോറയുടെ ഗോള്‍ ഉണ്ടായി. മയാമി സമനില പിടിച്ച സമയത്തുണ്ടായ ഗോള്‍ മോണ്‍ട്രിയലിനെ മത്സരത്തില്‍ മുന്നിലെത്തിച്ചു. പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളില്‍ ഇന്റര്‍ മയാമി തന്നെയാണ് ഒന്നാമത്.പന്തിനെ അനാവാശ്യമായി ഹോള്‍ഡ് ചെയ്യാനുള്ള കൊക്കാറോയുടെ തീരുമാനം തിരിച്ചടിയായി. ഡാര്‍ക്ക് കാലണ്ടര്‍ ഓടി കീപ്പിംഗ് പൊസിഷനിലെത്തി. പിന്നാലെ കൊക്കാറോയുടെ ഷോട്ട് ഇന്റര്‍ മയാമി പ്രതിരോധം തട്ടിയകറ്റുകയും ചെയ്തു. ഇത് ഒരു കോര്‍ണര്‍ കിക്കായി അവസാനിച്ചു. ഒടുവില്‍ കോര്‍ണര്‍ ഗോളാക്കി ഫെര്‍ണാണ്ടോ അല്‍വാരസ് മോണ്‍ട്രിയലിനെ മുന്നിലെത്തിച്ചു.

മത്സരത്തിന്റെ 12-ാം മിനിറ്റിലാണ് സംഭവം. പ്രതിരോധ നിരയില്‍ നിന്ന് ഉയര്‍ന്ന് ലഭിച്ച പാസ് മോണ്‍ട്രിയല്‍ മുന്‍ നിര കടന്ന് മയാമി ഗോള്‍ കീപ്പര്‍ ഡാര്‍ക്ക് കാലണ്ടറിലേക്ക് എത്തി. എന്നാല്‍ കാലണ്ടറിനെ മറികടന്ന് നീങ്ങിയ പന്തിലേക്ക് മാറ്റിയാസ് കൊക്കാറോ ഓടിയെത്തി. കൊക്കാറോയ്ക്ക് എതിരായി മയാമിയുടെ ഒരു പ്രതിരോധ താരം മാത്രമെ ഉണ്ടായിരുന്നുള്ളു.

Top