മോണ്‍ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടെന്നീസ് ; റോജര്‍ ഫെഡറര്‍ ഫൈനലില്‍

federar

ടൊറന്റോ: മോണ്‍ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ രണ്ടാം സീഡ് സ്വിസ് താരം റോജര്‍ ഫെഡററും ജര്‍മനിയുടെ യുവതാരം അലക്‌സാണ്ടര്‍ സവറേവും ഏറ്റുമുട്ടും.

ഫെഡറര്‍ ഡച്ച് താരം റോബിന്‍ ഹാസെയെയും സവറേവ് കാനഡയുടെ ഡെനിസ് ഷപോവലോവിനെയുമാണ് സെമിയില്‍ തോല്‍പ്പിച്ചത്.

സീഡില്ലാ താരം ഹാസെയ്‌ക്കെതിരെ എതിരില്ലാത്ത സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍ 63, 76(5).

ഈ വര്‍ഷത്തെ തുടര്‍ച്ചയായ പതിനാറാം വിജയമാണ് ഫെഡറര്‍ സ്വന്തമാക്കിയത്. മോണ്‍ട്രിയലില്‍ മൂന്നാം കിരീടമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഇതുവരെ മാസ്റ്റേഴ്‌സ് 1000, ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ ഫെഡറര്‍ തോല്‍വി വഴങ്ങിയിട്ടില്ല.

നേരത്തെ ഇന്ത്യന്‍ വെല്‍സ്, മിയാമി എന്നീ മാസ്റ്റേഴ്‌സ് കിരീടങ്ങളും ഈ വര്‍ഷം ഫെഡറര്‍ സ്വന്തമാക്കിയിരുന്നു.

രണ്ടാം സെമിയില്‍ റഫേല്‍ നദാലിനെ അട്ടിമറിച്ചെത്തിയ ഷപോവലോവിനെ എതിരില്ലാത്ത സെറ്റുകള്‍ക്കാണ് സവറേവ് മറികടന്നത്. സ്‌കോര്‍ 64, 75. പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ നദാലിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു (63, 46, 76(4)) ഷപോവലോവ് അട്ടിമറിച്ചത്.

Top