ദേവികുളം: മുന്നാറില്‍ കൈയ്യേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണുരാജ്. നദിയുടെ ഒഴുക്ക് തടസപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുവാനാണ് തീരുമാനം. ഇത്തരത്തില്‍ തടസമുണ്ടാക്കുന്ന കെട്ടിടങ്ങളെപറ്റി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
ഇത്തവണ മഴയില്‍ മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയമൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സബ്കളക്ടര്‍ എത്തിയത്.
അശാസ്ത്രീയമായ കെട്ടിടനിര്‍മ്മാണങ്ങളും പുഴ കൈയ്യേറ്റവുമാണ് മൂന്നാറിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നത്. പഴയമൂന്നാറിലും മൂന്നാര്‍ നഗരത്തിലും പുഴയുടെ ഒഴുക്കിന് തടസമുണ്ടാക്കുന്ന നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കും.