മൂന്നാര്‍: മൂന്നാറില്‍ ദേവികുളം താലൂക്കിലെ കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി.
പാപ്പാത്തിചോലയിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ച് നീക്കി. ദേവികുളം തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് കയ്യേറ്റമൊഴിപ്പിക്കുന്നത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പത്തിചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തിന് നേരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതിനെ തുര്‍ന്നാണ് നടപടി. തടയാനെത്തിയവരെ പൊലീസ് പിന്തിരിപ്പിക്കുകയും ചെയ്തു.
സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രതിഷേധക്കാര്‍ തടസ്സം സൃഷ്ടിച്ചു. ഇത് റവന്യൂ ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു.
പ്രദേശത്തേക്ക് വന്‍ പൊലീസ് സന്നാഹവും പരിചയ സമ്പന്നരായ ഭൂസംരക്ഷണ സേനാംഗങ്ങളുടെ സഹായവും റവന്യൂവകുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി അനുവദിച്ചിട്ടുണ്ട്.