ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അക്ബർ ഭായി എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിച്ചത്. അതിനിടയിലാണ് നിവിൻ ചിത്രത്തിലെ മേക്കപ്പ് ചെയ്തതിന്റെ അനുഭവം വ്യക്തമാക്കുന്നത്. കഥാപാത്രത്തിന്റെ രൂപത്തിലാവാൻ മേക്കപ്പ്മാന് മുന്നില്‍ രണ്ടര ദിവസം ഇരുന്നുകൊടുക്കേണ്ടി വന്നുവെന്നാണ് നിവിന്‍ പറയുന്നത്. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ വ്യക്തമാക്കിയത്.
ബോളിവുഡില്‍ നിന്നുള്ള മേക്കപ്പ്മാന്‍ വിക്രമാണ് കഥാപാത്രത്തിന്റെ ലുക്ക് രൂപപ്പെടുത്തി എടുത്തത്. അക്ബർ എന്ന കഥാപാത്രത്തെ കുറിച്ച് സംവിധായകയ്ക്ക് നല്ല ധാരണ ഉണ്ടായിരുന്നു. അതുപ്രകാരം ആയിരുന്നു കഥാപാത്രത്തെ രൂപപ്പെടുത്തി എടുത്തത്.
നേരത്തേ ടൊറന്റോ ചലച്ചിത്രമേളയിലും മുംബൈ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് മൂത്തോന്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മുംബൈ മേളയുടെ ഉദ്ഘാടന ചിത്രം കൂടിയായിരുന്നു മൂത്തോന്‍.