ദളിതരുടെ മുടിവെട്ടാന്‍ വിസമ്മതിച്ചു; മുസ്ലീം ബാര്‍ബര്‍മാര്‍ക്കെതിരെ പരാതി

മൊറാദാബാദ്: മുസ്ലീം ബാര്‍ബര്‍മാര്‍ ദളിതരുടെ മുടിവെട്ടാന്‍ വിസമ്മതിച്ചതായി പരാതി. മൊറാദാബാദിലെ പീപല്‍സനയില്‍ മുസ്ലീങ്ങള്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പിലാണ് ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചത്. പ്രവേശനം അനുവദിക്കുന്നില്ലെന്നാരോപിച്ച് ദലിതര്‍ ഭോജ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ജാതിയുടെ പേരില്‍ വിവേചനം നേരിടുകയാണെന്നും മുസ്ലീങ്ങളുടെ ബാര്‍ബര്‍ ഷോപ്പില്‍ തങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നെന്നുമാണ് ദലിത് വിഭാഗക്കാരുടെ പരാതി. ദലിതര്‍ മുസ്ലീങ്ങളുടെ ബാര്‍ബര്‍ഷോപ്പില്‍ സാധാരണയായി വരാറില്ലെന്നും ദലിതര്‍ നടത്തുന്ന കടയില്‍ മാത്രം പോകുന്ന ഇവര്‍ ഇപ്പോള്‍ തങ്ങളുടെ കടയില്‍ കയറണമെന്ന് പറയുകയാണെന്നും മുസ്ലീങ്ങള്‍ അറിയിച്ചു. പരാതി നല്‍കിയതോടെ ഗ്രാമത്തിലെ ബാര്‍ബര്‍മാര്‍ കടയടച്ച് പ്രതിഷേധ പ്രകടനം നടത്തി.

Top