കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്ച വരുത്തിയ എറണാകുളം സെന്‍ട്രല്‍ എസ്ഐക്കു സസ്പെന്ഷന്. ശിവസേനക്കാരുടെ അക്രമം കണ്ടുനിന്ന എട്ടു പൊലീസുകാരെ എആര്‍ ക്യാമ്പിലേക്കും സ്ഥലം മാറ്റി.
ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും നേര്‍ക്ക് ശിവസേനാ പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസം നടത്തിയത്. ഒന്നിച്ചിരുന്നവരെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍കൊണ്ട് അടിച്ചു.
മറൈന്‍ ഡ്രൈവ് ശുദ്ധീകരിക്കുക, ലൈംഗിക അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശിവസേനയുടെ കൊച്ചി യൂണിറ്റ് നടത്തിയ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. പ്രകടനത്തിന് പൊലീസിന്റെ അനുമതിയുണ്ടായിരുന്നു.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനു തൊട്ടടുത്തായിരുന്നു സംഭവം. ആക്രമണം നടത്തിയവര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.