moral policing young man who committed suicide human Rights Commission has registered case

തിരുവനന്തപുരം: കൊല്ലം അഴീക്കലില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

കൊല്ലം പാലക്കാട് ജില്ലകളിലെ പൊലീസ് മേധാവികള്‍ റിപ്പോര്‍ട്ട് നല്‍കണം.

മറ്റുള്ളവരുടെ സ്വകാര്യതകളില്‍ പൊതുജനം ഇടപെടരുത്. സാമൂഹ്യമാധ്യമങ്ങളിലെ ദുരുപയോഗം തടയണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം അപമാന ഭാരത്താലാണ് അനീഷ് ആത്മഹത്യ ചെയ്തതെന്ന് അനീഷിന്റെ അമ്മ പറഞ്ഞു.

ഫെബ്രുവരി 14ന് പ്രണയദിനത്തിലാണ് അനീഷിനെ കൊല്ലം അഴീക്കല്‍ ബീച്ചില്‍ ഒരു യുവതിക്കൊപ്പം കണ്ടെത്തിയെന്നാരോപിച്ച് പ്രദേശവാസികള്‍ ഇയാളെയും യുവതിയെയും തടഞ്ഞുവക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു.

ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരുവരും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Top