തിരുവനന്തപുരം : പ്രളയത്തെ തുടര്‍ന്ന് കൃഷി നശിച്ചവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറോട്ടോറിയം അനുവദിച്ചു. വായ്പാ തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷത്തേക്ക് പുനക്രമീകരിക്കും. ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം.
ദുരിതത്തില്‍ കഴിയുന്നവര്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോകണമെന്നില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചിരുന്നു. നഷ്ടം സംഭവിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ നഷ്ടം തിട്ടപ്പെടുത്താനായി റവന്യൂ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.
കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയവര്‍ക്ക് മാത്രമല്ല, ദുരന്തത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 928015 ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ചിലരൊക്കെ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പട്ടികയിലെ ചില മാറ്റങ്ങള്‍ ഉണ്ടാകാമെന്നും മന്ത്രി സൂചിപ്പിച്ചു.