കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നു

രിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നു. വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തില്‍ ക്വലാലംപൂര്‍, കൊളംബിയ തുടങ്ങിയ ഇടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാം എന്ന് വിമാനകമ്പനികള്‍ അറിയിച്ചു.

ഇതിന് പുറമേ ഗോവ, ശ്രീനഗര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. നിലവില്‍ മുംബൈ, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് കരിപ്പൂരില്‍ നിന്നും ആഭ്യന്തര സര്‍വീസുള്ളത്.യോഗത്തില്‍ എയര്‍ ഏഷ്യ ബര്‍ഹാഡ് കരിപ്പൂരില്‍ നിന്ന് ക്വലാലംപൂരിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചു.ഫിറ്റ്സ് എയര്‍ കരിപ്പൂര്‍ ക്വലാലംപൂര്‍ കൊളംബോ സര്‍വീസുകള്‍ ആരംഭിക്കുന്നത് പരിഗണിക്കും.വരും മാസങ്ങളില്‍ വിസ്താര എയര്‍ലൈന്‍സ് ,ആകാശ എയര്‍ലൈന്‍സ് എന്നീ വിമാന കമ്പനികളും സര്‍വീസ് ആരംഭിച്ചേക്കും.ഇന്‍ഡിഗോ നേരത്തെ നിര്‍ത്തിയ ദമാം സര്‍വീസ് പുനരാരംഭിക്കും.

എയര്‍പോര്‍ട്ട് ഡയറക്ടര്‍, എംപിമാര്‍ വിമാനക്കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നു.കണക്കുകള്‍ നിരത്തിയാണ് ഇക്കാര്യം എംപിമാരും എയര്‍പോര്‍ട്ട് ഡയറക്ടര്‍ അവതരിപ്പിച്ചത്.

Top