കാനഡ : ചൈനയേക്കാള്‍ കൂടുതല്‍ ബന്ധം ഇന്ത്യയുമായി സ്ഥാപിക്കാന്‍ കാനേഡിയന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
കാനഡ ഇന്ത്യയുമായൂള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് അഭിപ്രയപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കനേഡിയന്‍ പബ്ലിക് ഇന്ററസ്റ്റ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ പുതിയ സര്‍വെയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് നടത്തിയ സര്‍വേയില്‍ ചൈനയുടെ പ്രാതിനിധ്യം 58% ലും ഇന്ത്യയുടേത് 42 %ലുമായിരുന്നു എന്നാല്‍ നിലവില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. 51 ശതമാനം പേരും ചൈനയെ വിട്ട് ഇന്ത്യയുമായി ബന്ധം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കിഴില്‍ വടക്കന്‍ അമേരിക്കന്‍ ഫ്രീ ട്രേഡ് കരാര്‍ (എന്‍എഫ്ടിഎ) പുനരവലോകനം നടത്തുന്നതിനുള്ള ഒരു വോട്ടെടുപ്പിന്റെ ഭാഗമായിരുന്നു ഈ കണ്ടെത്തലുകള്‍.
കനേഡിയയിലെ മുതിര്‍ന്ന പൗരന്മാരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.
കാനഡയും ഇന്ത്യയും തമ്മില്‍ ശക്തമായ ഉഭയകക്ഷി ബന്ധം ആഗ്രഹിക്കുന്നവര്‍ക്ക് കണ്ടെത്തലുകള്‍ സ്വാഗതാര്‍ഹമാണ്.
സാമ്പത്തിക വളര്‍ച്ചക്ക് ഇന്ത്യ മുഖ്യ ഘടകമാണെന്നും ബിസിനസ് മേഖലയില്‍ ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നത് കാനഡക്ക് കൂടുതല്‍ ഉപകാരമാകുമെന്നും കാനഡ-ഇന്‍ഡ്യന്‍ ബിസിനസ് കൗണ്‍സിലിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ കാസി റാവു പറഞ്ഞു.