കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ എം.സി.കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ കേസുകള്‍. 2017ല്‍ നിക്ഷേപിച്ച 277 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്ന് പയ്യന്നൂര്‍ സ്വദേശിനി പരാതി നല്‍കി. 2018ല്‍ നിക്ഷേപിച്ച 321 ഗ്രാം സ്വര്‍ണം തിരികെ നല്‍കാതെ വഞ്ചിച്ചെന്ന് കാണിച്ച് മറ്റൊരു വനിതയും പരാതി നല്‍കി. 2018ല്‍ നിക്ഷേപിച്ച 15 ലക്ഷം തിരികെ വേണമെന്നാവശ്യപ്പെട്ട് പയ്യന്നൂര്‍ സ്വദേശിയും പരാതി നല്‍കിയിട്ടുണ്ട്.
മൂന്ന് പരാതിയിലും കമറുദ്ദീനെ ഒന്നാം പ്രതിയാക്കിയും പൂക്കോയ തങ്ങളെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. അതേസമയം, കമറുദ്ദീനെ കസ്റ്റിഡിയില്‍ വേണമെന്ന് അന്വേഷണസംഘം തിങ്കളാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടേക്കും.