തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബാങ്കുകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാമെങ്കിലും ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ പൊതു ജനത്തിന് പ്രവേശനമുണ്ടാകില്ല. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.
അതേസമയെ, സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം കൂടുതല്‍ കടുപ്പിക്കും. സംസ്ഥാനത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുടെ നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണനയില്‍ എടുത്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതല്‍ 15 വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം.
ഇത് പ്രകാരം ടിപിആര്‍ 5 ന് താഴെയുളള തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമായിരിക്കും സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നിലവില്‍ ടിപിആര്‍ 24 ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ ടിപിആര്‍ 10 ന് മുകളിലാണ്.