തിരുവനന്തപുരം: മുപ്പത്തെട്ട് ദിവസം നീണ്ട അടച്ചിടല്‍ അവസാനിപ്പിച്ച് സംസ്ഥാനം വ്യാഴാഴ്ച നിയന്ത്രണങ്ങളോടെ തുറക്കുകയാണ്. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മെയ് എട്ടിന് ആരംഭിച്ച പൂര്‍ണ അടച്ചിടല്‍ അവസാനിപ്പിച്ച് കേരളം വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കും. രോഗവ്യാപന തോതനുസരിച്ച് നാല് വിഭാഗമായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗവ്യാപന നിരക്ക് 30 ശതമാനത്തിലധികമുള്ള തദ്ദേശസ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണുണ്ടാകും.
സംസ്ഥാന വ്യാപകമായി ബാധകമായവ ഇളവുകള്‍
മിതമായ രീതിയില്‍ പൊതുഗതാഗതം
ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍
അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകള്‍ അനുവദിക്കും. (സ്‌പോര്‍ട്‌സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ).
റസ്‌റ്റോറന്റുകളില്‍ ഹോം ഡെലിവറി, ടേക്ക് എവേ മാത്രം
പരസ്പര സമ്ബര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് അനുവദിക്കും.
ബെവ്‌കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ. ആപ് മുഖാന്തരം ബുക്ക് ചെയ്യണം.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പകുതി ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങള്‍ ആകാം.
സര്‍ക്കാര്‍ പ്രിന്റിങ് പ്രസ് പ്രവര്‍ത്തനം അനുവദിക്കും.
രജിസ്‌ട്രേഷന്‍, ആധാരമെഴുത്ത് ഓഫീസുകള്‍ ഭാഗികമായി പ്രവര്‍ത്തിപ്പിക്കാം. ലോട്ടറി വില്‍പ്പന അനുവദിക്കും.
നിയന്ത്രണങ്ങള്‍
മാളുകള്‍ തുറക്കില്ല.
വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുവദിക്കില്ല