ന്യൂഡല്‍ഹി: ലിംഗസമത്വം ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് 130ാം സ്ഥാനം. 150 രാജ്യങ്ങളിലെ കണ്‌ക്കെടുപ്പിലാണ് ഇന്ത്യ 130ാം സ്ഥാനത്തുള്ളത്. പാക്കിസ്ഥാനും ബംഗ്ലദേശും ഇന്ത്യയെക്കാള്‍ മുന്നിലാണ്. ഇന്ത്യയ്ക്കു പിറകില്‍ ദക്ഷിണേഷ്യയില്‍ അഫ്ഗാനിസ്ഥാന്‍ മാത്രമേയുള്ളു. ് 152-ാം സ്ഥാനമാണ് അഫ്ഗാനിസ്ഥാന്. ഐക്യരാഷ്ട്രസഭ സഭ പുറത്തു വിട്ട മാനുഷിക വികസന റിപ്പോര്‍ട്ട് 2015 ലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബാല്യ വിവാഹം,കൗമാര പ്രസവ നിരക്കുകള്‍, ഭരണസ്ഥാപനങ്ങളിലേക്കുള്ള അവഗണന, വിദ്യാഭ്യാസ നിഷേധം, വിപണി പങ്കാളിത്തം തുടങ്ങിയവയായിരുന്നു പട്ടികയിലെ മാനദണ്ഡങ്ങള്‍.
ഇന്ത്യയെക്കാള്‍ അത്ര മെച്ചപ്പെട്ട സ്ഥാനങ്ങളിലല്ല പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്ളത്. പാക്കിസ്ഥാന് 111-ഉം ബംഗല്‍ദേശിന് 121 മാണ് സ്ഥാനങ്ങള്‍.
ഇന്ത്യയില്‍ 12.2 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് അനുവദിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ അത് 19.7 ഉം ബംഗ്‌ളാദേശില്‍ അത് 20 ശതമാനവുമാണ്.
ഇന്ത്യയില്‍ 100,000പേര്‍ ജനിക്കുമ്പോള്‍ 190 ആണെങ്കില്‍ പാക്കിസ്ഥാനില്‍ അത് 170 ഉം ബംഗ്‌ളാദേശില്‍ അത് 170 ആണ്. ഇന്ത്യയില്‍ 27 ശതമാനം സ്ത്രീകള്‍ക്കാണ് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം ലഭിക്കുകുന്നതെങ്കില്‍ ബംഗ്‌ളാദേശില്‍ അത് 34 ആണ്.
ഇന്ത്യയില്‍ 27 ശതമാനംംസ്ത്രീകള്‍ക്കാണ് തൊഴില്‍ ലഭിക്കുകുന്നതെങ്കില്‍ ബംഗ്‌ളാദേശില്‍ അത് 57 ആണ്. ഈ കണക്കുകളില്‍ ഇന്ത്യ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വളരെ പിറകിലാണ്