ഹരാരെ : ഇദായ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. സിംബാബ്വേയിലും മൊസാംബിക്കിലുമായി 120ലേറെ പേര്‍ മരിച്ചു. നൂറിലധികം പേരെ കാണാതായി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍ ഒലിച്ചുപോവുകയും മരങ്ങള്‍ തകര്‍ന്നു വീഴുകയും കൃഷി നശിക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം തുടങ്ങിയ ചുഴലിക്കാറ്റില്‍ മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. സിംബാബ്വേയില്‍ 65 പേരും മൊസാംബിക്കില്‍ 62 പേരുമാണ് മരിച്ചത്. 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് യുഎന്നും സര്‍ക്കാരും വിലയിരുത്തുന്നത്.