ജെസ്‌ന തിരോധാനം: സിബിഐ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോട്ടയം : പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് സിബിഐ കണ്ടെത്തല്‍. ജെസ്ന മരിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അച്ഛനെയും ആണ്‍ സുഹൃത്തിന്റെയും നുണ പരിശോധന നടത്തിയിരുന്നു. ഇതിലൊന്നും തെളിവ് കിട്ടിയില്ല. ജെസ്ന സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ജെസ്‌നയുമായി ബന്ധപ്പെട്ട് സമീപ സംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്‌റുകളിലും പരിശോധന നടത്തി. അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ എവിടെയും ഒരു തെളിവും കിട്ടിയില്ല.കൂടുതല്‍ എന്തേലും കിട്ടിയാല്‍ അന്വേഷണം തുടരുമെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം, ജെസ്‌ന തിരോധാന കേസില്‍ സിബിഐ നല്‍കി റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി നോട്ടീസ് നല്‍കി. ജെസ്‌നയുടെ അച്ഛനാണ് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ അയച്ചത്. ജെസ്‌ന കേസില്‍ അന്വേഷണം താല്‍ക്കാലികമായി അവസാനിപ്പിച്ചാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കുന്നതിന് മുമ്പാണ് പരാതിക്കാരനായ അച്ഛനോട് തര്‍ക്കമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി നോട്ടീസ് നല്‍കിയത്. കേസ് ഈ മാസം 19ന് പരിഗണിക്കും.

Top