ഇന്തോനേഷ്യയിലെ സുമാത്രയില്‍ നൂറോളം തടവുകാര്‍ കലാപമുണ്ടാക്കിയതിന് ശേഷം ജയില്‍ ചാടി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ നൂറോളം തടവുകാര്‍ കലാപമുണ്ടാക്കിയതിന് ശേഷം ജയില്‍ ചാടി. രാത്രി ഗാര്‍ഡുകള്‍ ചില തടവുകാരെ മര്‍ദിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം.

ഇരുനൂറിലധികം തടവുകാരാണ് പുറത്തുചാടിയത്. പട്ടാളവും പോലീസും പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ 115 പേരെ പിടികൂടി. ഇനി നൂറോളം പേരെ കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

കലാപത്തിനിടെ ഒരു പോലീസുകാരനു വെടിയേറ്റു. ജയില്‍ക്കെട്ടിടത്തിനു തീപിടിക്കുകയും ചെയ്തു.

Top