ഒസ്‌ലൊ: നോര്‍വേയിലെ ദേശീയോദ്യാനത്തില്‍ ഇടിമിന്നലേറ്റ് മുന്നൂറിലധികം കലമാനുകള്‍ ചത്തുവീണു. ഹര്‍ദങ്കര്‍വിദ പ്രദേശത്തെ ദേശീയോദ്യാനത്തിലാണ് അപകടം നടന്നത്.
കൂട്ടത്തോടെ മേയുകയായിരുന്നതിനാലാണ് ഇടിമിന്നലില്‍ ഇത്രയും മാനുകള്‍ കൊല്ലപ്പെട്ടതെന്ന് ഇന്‍സ്‌പെക്ടറേറ്റ് വക്താവ് അറിയിച്ചു. കാലാവസ്ഥ മോശമാകുമ്പോള്‍ റെയിന്‍ഡിയറുകള്‍ കൂട്ടംചേര്‍ന്നു നില്‍ക്കുക പതിവാണ്.
പാര്‍ക്ക് സംരക്ഷണ ഉദ്യോഗസ്ഥരുടെ കണക്കുപ്രകാരം 323 റെയ്ന്‍ഡിയറുകളാണ് ചത്തതെന്നും അദ്ദേഹം വ്യക്തമാക്കി.