ലോകത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതൊടെ, കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ടര കോടി പിന്നിട്ടു. മരണസംഖ്യ നാല്‍പത് ലക്ഷം കടന്നു.നിലവില്‍ ഒരു കോടി പതിനാറ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ബ്രസീലിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അറുപതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷമായി ഉയര്‍ന്നു.നാല് ലക്ഷത്തിലധികം പേര്‍ മരിച്ചു.

പ്രതിദിന കൊവിഡ് കേസുകളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം 34,703 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 3.06 കോടി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.നിലവില്‍ 4.64 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 97.17 ശതമാനമാണ് രോഗമുക്തി നിരക്ക്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. മൂന്ന് കോടി നാല്‍പത്തിയാറ് ലക്ഷം പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. 6.21 ലക്ഷം പേര്‍ മരിച്ചു.

Top