ലോകത്ത് 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.44.16 ലക്ഷം പേര്‍ മരിച്ചു. ഇന്നലെ മാത്രം പതിനായിരത്തിലധികം പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ ലോകത്ത് 5.29 ലക്ഷം പേര്‍ രോഗമുക്തി നേടി.നിലവില്‍ ഒരു കോടി എഴുപത്തിയാറ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ഒന്നര ലക്ഷത്തിലധികം കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എണ്‍പത്തിരണ്ട് ലക്ഷമായി ഉയര്‍ന്നു. 6.43 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 35,178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 440 പേര്‍ മരിച്ചു. നിലവില്‍ 3.67 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.രാജ്യത്ത് ഇതുവരെ 56,06,52,030 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

Top